റാഗിംഗ് ചെയ്തെന്ന് പരാതി, അലൻ ഷുഹൈബ് കസ്റ്റഡിയിൽ
November 2 | 01:17 PM
കണ്ണൂർ: റാഗിംഗ് നടത്തിയെന്ന പരാതിയില്‍ മാവോയിസ്റ്റ് കേസിൽ യുഎപിഎ ചുമത്തി തടവിൽ കഴിഞ്ഞ അലന് ഷുഹൈബ് കസ്റ്റഡിയില്‍. തലശേരി പാലയാട് കാമ്പസില്‍ ആണ് റാഗിംഗ് നടത്തിയതെന്ന് പരാതി.
ധർമടം പോലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ റാഗ് ചെയ്യുകയായിരുന്നെന്നും എസ്എഫ്ഐയാണ് ഇത് ചോദ്യം ചെയ്തതെന്നും കോളേജ് യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്.