കണ്ണൂരിൽ മാരക ആയുധങ്ങളുമായി വധശ്രമ കേസിലെ പ്രതി പിടിയിൽ
January 18 | 06:04 AM
കണ്ണൂർ: മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടി. പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങി.