ക്രിസ്മസ്-ന്യൂ ഇയര്‍ സീസണിലെ യാത്രാക്ലേശം; കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
December 21 | 12:52 PM
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര കാലത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ ബസുകള്‍ അമിതനിരക്ക് ഈടാക്കിയാൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ക്രിസ്മസ്-ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചു. മറ്റന്നാൾ മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.