'മുസ്ലീം സമുദായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയ്ക്ക് കാരണം വിവേകപൂര്‍വം പ്രവര്‍ത്തിക്കാത്തത്': സി മുഹമ്മദ് ഫൈസി
January 29 | 12:25 PM
തിരുവനന്തപുരം: മുസ്ലീം സമുദായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയ്ക്കു കാരണം സമുദായം തന്നെയാണെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. മുസ്ലീംങ്ങൾക്കെതിരെ ഇന്ത്യക്കകത്തും പുറത്തും തെറ്റിദ്ധാരണയുണ്ട്. സമുദായം വിവേക പൂർവ്വം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. ഈ തെറ്റിദ്ധാരണയിൽ സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതന്മാരും ഉയരണം. എങ്കിൽ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് സമസ്ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞിരുന്നു.