ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല; കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ല: എം.വി ഗോവിന്ദൻ
December 29 | 07:46 PM
കൊച്ചി: ഹിന്ദുവോട്ടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയും നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വിശ്വാസികളും വര്‍ഗീയ വാദികളും തീര്‍ത്തും വ്യത്യസ്തരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയ വാദികള്‍ വിശ്വാസികളുമല്ല. പല കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാട് മൃദു ഹിന്ദുത്വമാണ്,’ മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നും എം.വി ഗോവിന്ദന് വ്യക്തമാക്കി.