ഇന്ന് കൊച്ചിയില്‍ കെപിസിസി നിര്‍വാഹക സമിതി യോഗം; പ്രധാന ചർച്ച ബജറ്റിനെതിരായ തുടർസമരം
February 12 | 09:08 AM
കൊച്ചി: കെപിസിസി നിര്‍വാഹക സമിതിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചും ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയായ ഹാഥ് സേ ഹാഥ് അഭിയാൻ പ്രചാരണ പരിപാടിയും വിജയിപ്പിക്കുന്നത് ആലോചിക്കാനാണ് യോഗം. ഇന്ധന സെസിൽ തുടർ സമര പരിപാടികൾ യോഗത്തിൽ തീരുമാനിക്കും. വഴിമുട്ടിയ പാര്‍ട്ടി പുനഃസംഘടനയും യോഗത്തില്‍ ചര്‍ച്ചയാവും. ബജറ്റിനെതിരെയുള്ള പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തിൽ ഉയരും.