'ജയരാജ' ആരോപണങ്ങൾ സിപിഎം അന്വേഷിക്കാൻ പാർട്ടി സമിതിയെ നിയോഗിക്കും
February 11 | 12:25 AM
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഇ.പി ജയരാജനും പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപിഎം സമിതി അന്വേഷിക്കും. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളായിരിക്കും സമിതിയിൽ. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
തനിക്കെതിരെ ഗൂഢാലോചന നടന്നതായും വ്യക്തിഹത്യക്ക് ശ്രമം നടന്നതായും ഇ.പി ജയരാജൻ ആരോപിച്ചു. അതേസമയം, ഇ പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചില്ലെന്നാണ് പി ജയരാജന്റെ വിശദീകരണം. മറ്റൊരാൾ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുകയാണ് ചെയ്തതെന്നും വിവാദം അനാവശ്യമായി വഷളാക്കിയെന്നും പി ജയരാജൻ പറഞ്ഞു.
കണ്ണൂർ ജില്ലയിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ.പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന് പി ജയരാജൻ ആരോപണം ഉന്നയിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, പി ജയരാജന് ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന് നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ.പി വിശദീകരിച്ചിരുന്നു.