ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തി; രാജ്യത്തെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
February 1 | 10:59 AM
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരമാൻ. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
*വളർച്ച നിരക്ക് ഏഴു ശതമാനത്തിൽ എത്തും.
*ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമെന്നും ധനമന്ത്രി.
*157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും.
*2047 ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും.
*കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന.
*സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി
*കാർഷിക വായ്പാ ലക്ഷ്യം ഇരുപതു കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനം.