ചിരി മാഞ്ഞു; ഇന്നസെൻ്റ് ഓർമ്മയായി
March 27 | 12:22 AM
കൊച്ചി: ചിരിയുടെ പൂത്തിരി മലയാളികൾക്ക് 1പകര്‍ന്ന വിഖ്യാതനടന് ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ച്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്നസെൻ്റിൻ്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ മാറ്റിയിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി പത്തര മണിയോടെയായിരുന്നു അന്ത്യം. അറുനൂറിലധികം മലയാള സിനിമയിൽ അഭിനയിച്ച അതുല്യ പ്രതിഭയായിരുന്ന അദ് ദേഹം മികച്ച ഹാസ്യതാരമായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം സംസ്ക്കാര ചടങ്ങ് നടക്കും. മുൻ പാർലമെൻ്റ് അംഗം കൂടിയാണ് ഇന്നസെൻ്റ്.