സിനിമ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് (61) അന്തരിച്ചു
November 9 | 04:51 PM
കൊച്ചി: സിനിമ നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് (61) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
മിമിക്രിയിലൂടെയാണ് ഹനീഫ് സിനിമയിലെത്തുന്നത്. ചെപ്പ് കിലുക്കണ ചങ്ങാതിയാണ് ആദ്യ സിനിമ. ഈ പറക്കും തളിക എന്ന ചിത്രത്തില്‍ മണവാളനായി എത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്.