ഉമേഷ് പാല് കൊലപാതകക്കേസില്‍ ജയിലിലായ അതിഖ് അഹമ്മദിന്റെ മകന് അസാദ് അഹമ്മദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
April 13 | 12:45 PM
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഒരു ജില്ലാ പഞ്ചായത്ത് അംഗമായ ഉമേഷ് പാല് കൊലപാതകക്കേസില്‍ ജയിലിലായ രാഷ്ട്രീയക്കാരനും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിന്റെ മകന് അസാദ് അഹമ്മദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസംഘത്തിന്റെ വെടിയേറ്റാണ് അസാദ് അഹമ്മദ് കൊല്ലപ്പെട്ടത്. ഒപ്പം അതിഖ് അഹമ്മദിന്റെ അടുത്ത കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ട ഇരുവരും ഉമേഷ് പാല് കൊലക്കേസില്‍ പോലീസ് തിരയുന്നവരാണ്. ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ അസാദിനെ കൊടുകുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഇരുവരേയും വധിച്ച ഉത്തര്‍പ്രദേശ് എസ്.ടി.എഫിനെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിനന്ദിച്ചു. ബി.എസ്.പി. എം.എല്‍.എ. രാജു പാല് കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു കൊല്ലപ്പെട്ട ഉമേഷ് പാല് സിങ്.