സ്വപ്ന സുരേഷിനെ സ്വീകരിക്കുന്ന വി.ഡി സതീശൻ; വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്
March 24 | 12:09 PM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം. സ്വപ്ന സുരേഷിനെ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബർ പ്രചാരണം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രത്തിൽ സ്വപ്ന സുരേഷിന്റെ തല വെട്ടിക്കയറ്റുകയായിരുന്നു. വ്യാജ പ്രചാരണത്തിൽ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്ന് വി.ഡി സതീശൻ അറിയിച്ചു.