ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ; വിശദീകരണം തേടി വിസി
November 16 | 12:45 PM
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐയുടെ ബാനർ. തിരുവനന്തപുരം സംസ്കൃത കോളേജിന്റെ കടവാടത്തിലാണ് എസ്എഫ്ഐ ഗവർണറെ അധിക്ഷേപിക്കുന്ന
ബാനർ കെട്ടിയത്. സംസ്കൃത കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ കെട്ടിയത്. സംഭവം വിവാദമായതോടെ ബാനർ നീക്കം ചെയ്തു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വൈസ് ചാൻസലർ വിശദീകരണം തേടി. രാജ്ഭവന്റെ നിർദേശത്തെ തുടർന്നാണ് വി.സി ഇത്തരത്തിൽ വിശദീകരണം തേടിയതെന്നാണ് വിവരം.