ഡല്‍ഹിയില്‍ ഫാക്ടറിയിൽ തീപിടിത്തം, 2 പേർ മരിച്ചു
November 1 | 12:44 PM
ന്യൂഡൽഹി: ഡല്‍ഹിയില്‍ ഫാക്ടറിയിൽ തീപിടിത്തം. രണ്ടുപേര്‍ മരിച്ചു. നരേല വ്യവസായ മേഖലയിലെ ചെരുപ്പ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൂന്നുപേരെ രക്ഷപ്പെടുത്തി. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.