കരിയർ ഗൈഡൻസ് ക്ലാസ്
December 2 | 05:51 AM
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'പാസ് വേഡ് 2022' കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ തങ്കമണി ഉദ്ഘാടനം ചെയ്തു. കടവത്തൂർ പി കെ എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ അലി അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദം പ്രിൻസിപ്പൽ ടി കെ മുനീർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ജയപ്രസാദ് നാണു, കെ പി ഇസ്മയിൽ, പി അബ്ദുൽ സലാം, കിഷോർ, ഇ രജീഷ്, കെ പി ജീവൻ, വി വത്സൻ, കെ കെ ഹഫ്സ, കെ സുരേന്ദ്രൻ, ഒ പി മുഹമ്മദ് അബ്ദുള്ള എന്നിവർ സംസാരിച്ചു.