സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
November 16 | 12:51 PM
കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോൺ സമർപ്പിച്ച ഹർജിയിലാണ് നടപടി. സ്റ്റേജ് പെർഫോർമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ കരാർ പാലിച്ചില്ലെന്നാണ് കേസ്. 2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയിൽ സണ്ണി ലിയോൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. 2019 ഫെബ്രുവരിയൽ കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്ന് കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നായിരുന്നു താരത്തിൻറെ ആവശ്യം. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേരാണ് ഹർജി നൽകിയത്.