ശശി തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍
November 22 | 03:25 PM
മലപ്പുറം: കോണ്‍ഗ്രസ് എം.പി ശശി തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തരൂര്‍ ഇപ്പോള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ്. മണ്ഡലത്തില്‍ ഒതുങ്ങുന്ന നേതാവല്ല, തരൂര്‍ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂരെന്നും ആ ബന്ധത്തിന്റെ തുടര്‍ച്ചയാണ് പാണക്കാട് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തരൂരിന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.