ഗവർണറെക്കൊണ്ട് പറയിപ്പിച്ചാലും സിൽവർ ലൈൻ കേരളത്തിൽ നടപ്പാകില്ല: വി മുരളീധരൻ
January 24 | 09:27 AM
ഡൽഹി: ഗവർണറെക്കൊണ്ട് പറയിപ്പിച്ചാലും സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പദ്ധതി യുധാർധ്യമാകില്ല. സർക്കാർ എഴുതിക്കൊടുത്തത് വായിക്കുക മാത്രമാണ് ഗവർണർ ചെയ്തത്. നയപ്രഖ്യാപനം ഗവർണറുടെ ഭരണഘടന ഉത്തരവാദിത്തം. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ യുഡിഎഫ് പിന്തുണച്ചെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം.