കൂട്ട രാജിവെച്ച രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിൻവലിക്കുന്നു
January 2 | 08:43 AM
ജയ്പൂർ: കൂട്ട രാജിവെച്ച രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിൻവലിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 23-ന് നടക്കാനിരിക്കുന്ന രാജസ്ഥാന് സര്‍ക്കാരിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എമാരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്. സ്വമേധയായാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോൾ രാജി പിന്‍വലിച്ചതെന്നും ധരിവാദ് എംഎല്‍എ നാഗരാജ് മീണ വ്യക്തമാക്കി. അതേസമയം രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടരാജിയിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 80 എംഎൽഎമാർ സമർപ്പിച്ച രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് രാജേന്ദ്ര റാത്തോഡ് സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്.