സ്പോര്‍ട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ട: കായികമന്ത്രി വി അബ്ദുറഹ്മാന്
November 25 | 11:05 PM
തിരുവനന്തപുരം: ഫുട്ബോളിലെ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി വി അബ്ദുറഹ്മാന്. സ്പോര്‍ട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കായിക പ്രേമികളെ പ്രകോപിപ്പിക്കേണ്ടതില്ല. താരാരാധന കായിക പ്രേമികളുടെ വികാരമാണ്. ആരാധനകള്‍ സമയത്ത് നടക്കും. അതില്‍ ഇഷ്ടമുള്ളവര്‍ പങ്കെടുക്കും’- മന്ത്രി വി അബ്ദുറഹ്മാന് വ്യക്തമാക്കി. ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമായിരുന്നു സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ വാക്കുകള്‍. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടിയിരുന്നു.