സിക്കിമില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സൈനികന് വൈശാഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
December 25 | 11:29 AM
ഡൽഹി: സിക്കിമില്‍ ട്രക്ക് മറിഞ്ഞുണേടായ അപകടത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികന് വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗമാണ് വീട്ടില്‍ കൊണ്ടുവരിക. പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഗാങ്ടോക്കില്‍ വെച്ച് പൂര്‍ത്തിയായതായാണ് വിവരം. മൃതദേഹം വൈകിട്ടാണ് എത്തിക്കുന്നതെങ്കില്‍ സംസ്കാരം തിങ്കളാഴ്ചയെ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒക്ടോബറിലാണ് ഒരു മാസത്തെ അവധി പൂര്‍ത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിലേയ്ക്ക് മടങ്ങിയത്.
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ക്കാണ് സിക്കിമില്‍ ജീവന് നഷ്ടമായത്. നോര്‍ത്ത് സിക്കിമിലെ സേമയില്‍ ആണ് അപകടം ഉണ്ടായത്. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു.