എച്ച്3എൻ2 വൈറസ് വ്യാപനം; ജാഗ്രത പുലർത്താൻ കേന്ദ്രനിർദേശം
March 11 | 06:05 PM
ന്യൂഡൽഹി: എച്ച്3എൻ2 വ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് നിർദേശം.ജനങ്ങൾക്കിടയിൽ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമുളള നിർദേശങ്ങൾ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാവുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് എച്ച്3എൻ2. പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയവും ഉണ്ടാകും. സാധാരണ പനിയിലും ചുമയിലും തുടങ്ങി ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാൽ മരണത്തിലേക്കും വരെയെത്തുന്നതാണ് എച്ച്3 എൻ2. പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഇത് കൂടുതല്‍ ബാധിക്കുക. ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കാമെന്നാണ് നിർദേശം. ഒസൊല്റ്റാമിവിര് എന്ന മരുന്നാണ് ഇതിനായി ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്.