സംസ്ഥാനത്തെ ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി ഇനി 'ഹൈജീന്‍ റേറ്റിങ് ആപ്പ് '
January 12 | 01:15 PM
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ നടപടികളുമായി സർക്കാർ. ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിങ് ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈജീൻ റേറ്റിങ് ആപ്പുവഴി ജനങ്ങൾക്ക് ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്താനാകും.
ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്ന് സ്റ്റിക്കറിൽ രേഖപ്പെടുത്താൻ നിര്‍ദേശിക്കും. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും തീരുമാനമായി.