ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി
December 27 | 09:25 AM
പുത്തൻതോപ്പ്: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകാർ സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.
ക്രിസ്മസ് ദിനത്തിൽ വൈകിട്ട് 6 മണിയോടെ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് ഇരുവരെയും കാണാതായത്.