ബില്‍ക്കീസ് ബാനു കേസ് ഇന്ന് സുപ്രീംകോടതിയില്‍
December 13 | 08:47 AM
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ഗുജറാത്ത് കലാപത്തിനിടെ തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ സ്വതന്ത്രരാക്കിയ നടപടിക്കെതിരെയാണ് ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികൾക്ക് ശിക്ഷ ഇളവു നൽകുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാമെന്ന് നേരത്തെ രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് ഗുജറാത്ത് സർക്കാരിന്റെ നിലപാട്.