സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി; സ്ഥീരീകരിച്ച് എം.വി.ഗോവിന്ദന്
December 31 | 06:15 PM
കണ്ണൂർ: പിണറായി മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവ് സ്ഥിരീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്തെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ തീയതി ഉടൻ തീരുമാനിക്കും. നിയമപരമായ പ്രശ്നം അവസാനിച്ചു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി തീരുമാനിക്കുമെന്നും എം.വി ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഐഎം പരിപാടിയിൽ വെച്ചു നടത്തിയ പ്രസംഗമാണ് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദത്തിനിടയാക്കിയത്.