ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്തം: കാരണവും മുന്‍കരുതല്‍ നടപടികളും പ്രത്യേക സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
March 15 | 01:37 PM
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രസ്താവന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. തീപിടിത്തത്തില്‍ ത്രിതല അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണം നടത്തും. വിജിലന്‍സും അന്വേഷിക്കും. തീപിടിത്തത്തിന്റെ കാരണവും മുന്‍കരുതല്‍ നടപടികളും പ്രത്യേക സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യ പ്ലാന്റുകള്‍ക്കെതിരായ ആസൂത്രിത പ്രതിഷേധങ്ങള്‍ ഇനിയും താങ്ങാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങള്‍ ഇനിയും വകവെച്ച് കൊടുക്കില്ല. മാലിന്യ പ്ലാന്റിന്റെ തുടക്കം മുതലുള്ള ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.