ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി; ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം
February 1 | 10:43 AM
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് അംഗീകാരം നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം 10.15ന് ചേരും. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയത്. നികുതി പരിഷ്കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും.