നിയമസഭയിലും പുകഞ്ഞ് ബ്രഹ്മപുരം വിഷയം; സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം
March 14 | 12:42 PM
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്ത വിഷയത്തെ തുടര്‍ന്ന് നിയമസഭയില്‍ ഇന്നും ബഹളം. പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി. ബാനര്‍ ഉയര്‍ത്തിയുളള പ്രതിഷേധം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്കി. സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി കാണിച്ചതാണ് സ്പീക്കറെ പ്രകോപിതനാക്കിയത്.പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി തവണ സഭയില്‍ തടസമുണ്ടായി. പ്രതിഷേധവുമായെത്തിയ പാലക്കാട് എംഎല്‍എ ഷാഫി പറമ്പലിനെയും റോജി എം ജോണിനെയും ചാലക്കുടി എംഎല്‍എ സനീഫ് ജോസഫിനെയും സ്പീക്കര്‍ ഉപദേശിച്ചു.