കുഫോസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലല്ല; വി.സി നിയമനം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് മന്ത്രി ആര്.ബിന്ദു
November 14 | 11:35 AM
തിരുവനന്തപുരം: കുഫോസ് ഫിഷറീസ് സര്‍വകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലല്ലെന്ന് മന്ത്രി ഡോ.ആര് ബിന്ദു. കുഫോസ് വി.സി നിയമനം റദ്ദു ചെയ്ത ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ നിയമനങ്ങളുമെന്നും യുജിസി നിയമനങ്ങള്‍ ലംഘിച്ചായിരുന്നു വി.സി നിയമനമെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുമായിരുന്നുവെന്നും അവർ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായാണ് കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദു ചെയ്തത്.