കണ്ണൂരിൽ തെരുവു നായയുടെ ആക്രമണം,സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് കടിയേറ്റു
November 1 | 01:05 PM
കണ്ണൂർ: കണ്ണൂരിൽ സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് തെരുവു നായയുടെ കടിയേറ്റത്.
ക്ലാസ് മുറിയുടെ വരാന്തയിൽ നിൽക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.