ഗസ്റ്റ് ലക്ചറർമാരുടെ പാനൽ; പി എസ് സി ഇന്റർവ്യൂ
November 6 | 09:39 AM
ഗസ്റ്റ് ലക്ചറർമാരുടെ പാനൽ
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് ടെക്സ്റ്റയിൽ ടെക്നോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു. യോഗ്യത ടെക്സ്റ്റയിൽ ടെക്നോളജിയിൽ ഒന്നാം ക്ലാസോടുകൂടിയ ബി ടെക്/ ബി ഇ ബിരുദം അല്ലെങ്കിൽ തത്തുല്ല്യം. അപേക്ഷകർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ നവംബർ എട്ടിന് രാവിലെ 10 മണിക്ക് ഹാജരാകണം.
പി എസ് സി ഇന്റർവ്യൂ
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-ഹിന്ദു നാടാർ-448/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസറ്റ് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി നവംബർ 16ന് പി എസ് സി ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-എസ് ടി-449/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി നവംബർ 17ന് പി എസ് സി ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബയോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ കൃത്യസമയത്ത് ഹാജരാകണം.