മ്യൂസിയത്തിനുള്ളിലെ ലൈംഗികാതിക്രമം സന്തോഷിനെതിരെ മറ്റൊരു ലൈംഗികാതിക്രമ കേസും;ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
November 2 | 06:44 PM
തിരുവനന്തപുരം: മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിടിയിലായ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ, സന്തോഷിനെതിരെ മറ്റൊരു ലൈഗീകാതിക്രമ കേസിൽ കൂടി അന്വേഷണം. ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അന്വേഷണം. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.
കുറവംകോണം കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സന്തോഷിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.