രണ്ട് മക്കളെ കൊന്ന് അമ്മ ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ ഉപദ്രവം മൂലമെന്ന് പരാതി
November 3 | 12:58 PM
മലപ്പുറം: കോട്ടക്കലില്‍ രണ്ട് മക്കളെ കൊന്ന് അമ്മ ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ ഉപദ്രവം മൂലമെന്ന് സഹോദരൻ. സംഭവത്തില്‍ വീട്ടുകാർക്കെതിരെ കുടുംബം പോലീസിനെ സമീപിച്ചു.രണ്ടു മക്കളും യുവതിയും മരിക്കാന്‍ കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് സഹോദരന് പറഞ്ഞു. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ സഫ്വയാണ് 2 മക്കളുമായി ആത്മഹത്യ ചെയ്തത്.
സഫ്വ ഭര്‍തൃവീട്ടില്‍ നിന്ന് പീഡനം നേരിട്ട് എന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം മരിക്കുന്നതിന് മുമ്ബ് തന്റെ ഫോണിലേക്ക് അയച്ചിരുന്നുവെന്നും മര്‍ദനം സഹിക്കാമെന്നും എന്നാല്‍ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് സഹോദരന് പറയുന്നു.