മാവൂർ റോഡിൽ കെട്ടിടത്തിൽ വൻ തീപിടിത്തം
November 9 | 08:49 AM
കോഴിക്കോട്: മാവൂർ റോഡിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.