Latest News

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി.

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ ജൂൺ 29-നാണ് തുടങ്ങേണ്ടിയിരുന്നത്.അടുത്ത വർഷത്തെ ടൂർണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28 മുതൽ ജൂലൈ 11 വരെ 2021-ലെ ടൂർണമെന്റ് നടക്കുമെന്ന് വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ...

കൊവിഡ് 19: ഐ.എസ്.എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍; കാണികളെ പ്രവേശിപ്പിക്കില്ല

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഐ.എസ്.എല്‍ കലാശപ്പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം.ഗോവയിലെ ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തിലെ എ.ടി.കെ - ചെന്നൈയിന്‍ എഫ്.സി മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുക. കാണികളുടെയും താരങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഐ.എസ്.എല്‍ അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത ടീം ഉദ്യോഗസ്ഥരെയും ഗ്ര...

കോവിഡ് 19 : ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തും. കായിക മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ധരംശാലയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 15ന് ലക്നൗവിലും 18ന് കൊൽക്കത്തയിലുമാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ. ഇത് രണ്ടും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താനാണ് തീരുമാനം. യ...

കൊറോണ ഭീതി: ഐപിഎല്‍ മാറ്റിവച്ചു; മത്സരങ്ങള്‍ ഏപ്രില്‍ 15 മുതല്‍

ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി സൂചന. ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചെന്നെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഈ മാസം 29നാണ് ഐപിഎല്‍ പതിമൂന്നാം പതിപ്പ് തുടങ്ങാനിരുന്നത്. അത് ഏപ്രില്‍ പതിനഞ്ചിലേക്കാണ് മാറ്റിവച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് റിപ്പ...

ഗിമിനസ് നേടിയ ഗോളിന് ഈജിപ്തിനെതിരായ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച് യുറുഗ്വായ്

എകതരിന്‍ബര്‍ഗ്: കളി അവസാനിക്കാനുള്ള വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഗിമിനസ് നേടിയ ഗോളിന് ഈജിപ്തിനെതിരായ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച് യുറുഗ്വായ്. മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ വിജയഗോൾ. ഏവരും ഉറ്റു നോക്കിയ സലയ്ക്ക് കളിക്കാനായില്ല. എങ്കിലും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാൻ ഈജിപ്തിന് കഴിഞ്ഞു. യുറുഗ്വായ് നിരയില്‍ സൂപ്പർ സ്ട്രൈക്കർമാരായ ലൂയിസ് സ...

റൊ​ണാ​ൾ​ഡോ​യ്ക്ക് ഹാ​ട്രി​ക്; സ്പെ​യി​ൻ-പോർച്ചുഗൽ തകർപ്പൻ പോരാട്ടം സമനിലയിൽ (3-3)

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള തകർപ്പൻ പോരാട്ടം സമനിലയില്‍. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇരുടീമും മൂന്നു ഗോൾ വീതം അടിച്ച് സമനില പാലിച്ചു.  ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വിജയത്തിളക്കമുള്ള സമനിലയാണ് സമ്മാനിച്ചത്. നാല് (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതിന് മറുപടിയ...

ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് മെസ്സി ഇന്നിറങ്ങും

സോച്ചി: റഷ്യൻ ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അർജന്‍റീന ഇന്നിറങ്ങും. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ കുഞ്ഞന്മാരായ ഐസ്‌ലന്‍ഡാണ് അർജന്റീനയുടെ എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. ടീമിലെ നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസിയിലാണ് അർജന്‍റീനയുടെ എല്ലാ പ്രതീക്ഷകളും. ലോകകപ്പിനെത്തുന്നതില്‍ ഏറ്റവും മികച്ച ആക്രമണ ന...

ലോകകപ്പ് ഫുട്ബോൾ: ബ്രസീലിനെ സ്വിറ്റ്സർലൻഡ് സമനിലയിൽ തളച്ചു

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിനും സമനില കുരുക്ക്. സ്വിറ്റ്‌സര്‍ലന്‍ഡാണ് 1-1ന് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ബ്രിസീലിന് വേണ്ടി കുടിഞ്ഞോയും രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി സ്റ്റീഫന്‍ സുബേറ് എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ വമ്പന്മാരായ ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി എന്നീ ടീമുകള്‍ക്ക് ജയത്തോ...

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയക്ക് ഇന്ന് തുടക്കമാവും

നോട്ടിങ്ഹാം : ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയക്ക് ഇന്ന് നോട്ടിങ്ഹാം ട്രെന്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് ഇന്ന് വൈകിട്ട് അഞ്ചിന് തുടക്കം കുറിക്കുക. വണ്‍ഡേ ഫോര്‍മാറ്റില്‍ നിലവില്‍ ഫസ്റ്റ് റാങ്കുകാരാണ് ഇംഗ്ലീഷുകാര്‍. എങ്കിലും ട്വന്റി -20 യിൽ ഏഴു വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ജോസ് ബട്ട്‌ലര്...

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനൽ ഞായറാഴ്ച; പുതുചരിത്രമെഴുതാന്‍ ക്രൊയേഷ്യയും രണ്ടാം കിരീടത്തിനായി ഫ്രാന്‍സും കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും

റഷ്യ: ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് എത്തിയിരിക്കുകയാണ്. ഇനി ലോകരാജാക്കന്മാരെ നിര്‍ണയിക്കാനുള്ള ദിനമാണ്. ജൂലൈ 15ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. 1998ൽ ആദ്യമായി ഫ്രാൻസ് ലോകകിരീടമണിഞ്ഞ ചാമ്പ്യൻഷിപ്പിലായിരുന്നു ക്രൊയേഷ്യയുടെ ലോക...

ബാറ്റിങ്ങിൽ രോഹിതും ബൗളിങ്ങിൽ കുൽദീപും തിളങ്ങി​; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ

നോട്ടിങ്ഹാം : മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 269 റൺസെന്ന വിജയലക്ഷ്യം അനായാസമാണ് ഇന്ത്യൻ നിര മറികടന്നത്. 10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുല്‍ദീപിനൊപ്പം രോഹിത് ശര്‍മയുടെ സെഞ്ചുറി കൂടിയായപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസം. രോഹിത് ശര്‍മ പുറത്താകാതെ 137 റണ്‍സ്(114 പന്ത്) നേടി. 15 ഫ...

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്. ആദ്യ ഏകദിനത്തില്‍ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കാനിറങ്ങുക. ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആറു വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ മികവില്‍ ഇംഗ്ലണ്ടിനെ 268 റണ്‍സിനു ഇന്ത്യന്‍ ബൗളിങ് നിര പുറത്താക്കിയപ്പോള്‍ ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ ...

ലോകകപ്പിലെ മൂന്നാമനാരെന്ന് ഇന്നറിയാം; ഇംഗ്ലണ്ടും ബെല്‍ജിയവും നേര്‍ക്കുനേര്‍

സെന്റ് പീറ്റേര്‍സ് ബര്‍ഗ്: റഷ്യൻ ലോകകപ്പിലെ മൂന്നാമനാരെന്ന് ഇന്നറിയാം. പേരില്‍ തന്നെ പരാജിതരുടെ പോരാട്ടമെന്ന വിശേഷണമുള്ള കളിയില്‍ ഇത്തവണ ബെൽജിയവും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. ഫ്രാന്‍സിന്റെ ഒറ്റ ഗോളില്‍ ഇല്ലാതായതാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍. ക്രൊയേഷ്യന്‍ പോരാട്ട വീര്യത്തിന് മുന്നില്‍ അധികസമയത്ത് കീഴടങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. റഷ്യന്‍ ലോകകപ്പില്‍ മുന്‍പരിചയം ഉള്ളവരാണ് ഇരു ടീമുകളു...

റഷ്യൻ ലോകകപ്പിൽ മുത്തമിട്ട് ഫ്രാൻസ്

മോസ്‌കോ: റഷ്യൻ ലോകകപ്പിൽ മുത്തമിട്ട് ഫ്രഞ്ച് പോരാളികൾ. റഷ്യൻ മണ്ണിനെ ത്രസിപ്പിച്ച 21ാമത് ലോകകപ്പിലെ ഗോൾ മഴ പെയ്ത കലാശപ്പോരിൽ ക്രൊയേഷ്യയുടെ വെല്ലുവിളി 4-2ന് മറികടന്നാണ് ദിദിയർ ദെഷാംപ്സിന്റെ തീം കിരീടമുയർത്തിയത്.1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണ് റഷ്യന്‍ മണ്ണില്‍ പിറന്നത്. അതേസമയം കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, തകര്‍പ്പന്‍ പ്രകടനത്തിനൊ...

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ചാമ്പ്യന്മാരെ ഇന്നറിയാം

നോട്ടിങ്ഹാം : ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരം ഇന്ന്. ഹെഡിങ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5 മണി മുതലാണ് മത്സരം. മൂന്ന് കളികളുളള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ഏറു ടീമുകൾക്കും നിർണായകമാണ്. ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആറു വിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്...

വനിതാ ലോകകപ്പ് ഹോക്കി: ഇറ്റലിയെ തകർത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. പ്ലേ ഓഫില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ലാല്‍റെംസിയാമി(9), നേഹ ഗോയല്‍(45), വന്ദന കതാരിയ(55) എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകള്‍ നേടിയത്. അയര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളി...

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിക്കാൻ ഇംഗ്ലണ്ട്

ബര്‍മിംഗ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ലണ്ടനില്‍ തുടക്കം. ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം. അതുകൊണ്ടുതന്നെ ആയിരാമത്തെ ടെസ്റ്റ് സ്വന്തമാക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. മറ്റൊരു ടീമും ഇങ്ങ...

വനിതാ ലോകകപ്പ് ഹോക്കി; ഷൂട്ടൗട്ട് ചതിച്ചു, ഇന്ത്യന്‍ സ്വപ്നങ്ങള്‍ അവസാനിച്ചു

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൗട്ടില്‍ 3-1നാണ് ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന്റെ വിജയം. ആദ്യമായാണ് അയർലൻഡ് ലോകകപ്പ് സെമിയിലെത്തുന്നത്. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. മികച്ച കളി പുറത്തെടുത്ത് അയര്‍ലന്‍ഡിനെ കുരുക്കി നിര്‍ത്തിയെങ്കിലും ഗോള്‍ സ്വന്തമാക്ക...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ നിന്നും സൈന നെഹ്‌വാൾ പുറത്ത്

നാന്‍ജിംഗ് : ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാൾ പുറത്ത്. സ്പെയിന്‍ താരം കരോലിന മരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-6, 21-11. ഒളിമ്പിക് ചാമ്പ്യനും രണ്ട് വട്ടം ലോക ബാഡ്മിന്റണ്‍ ചാമ്പ്യനുമായിരുന്ന കരോലിന അരമണിക്കൂര്‍ കൊണ്ടാണ് സൈനയെ തോല്‍പ്പിച്ചത്. മുന്‍ ചാമ്പ്യനായ തായ്‌ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ...

ഏഷ്യൻ ഗെയിംസ്: പതിനാറുകാരനിലൂടെ ഇന്ത്യക്ക് മൂന്നാം സ്വർണം; ഗെയിംസ് റെക്കോർഡോടെയാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സൗരഭ് ചൗധരിയുടെ നേട്ടം

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് പതിനാറുകാരൻ സ്വര്‍ണം സ്വന്തമാക്കിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അഭിഷേക് ശര്‍മ വെങ്കലം നേടി. ഇതോടെ ജക്കാർത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി....

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം; പുരുഷ വിഭാഗം ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് സഖ്യത്തിന് ജയം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഗെയിംസിലെ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യമാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്ലിക്- ഡെനിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6 -3, 6-4. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ -ഷിമാബുകുറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ ...

പ്രളയദുരിതബാധിതർക്ക് വെള്ളി മെഡൽ സമർപ്പിച്ച് ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം മുഹമ്മദ് അനസ്

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഒാട്ടത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ മലയാളി കായികതാരം മുഹമ്മദ് അനസ് തന്റെ വെള്ളി മെഡൽ കേരളത്തിലെ പ്രളയ ദുരിത ബാധിതർക്കുള്ള സമർപ്പണമാണെന്ന് പ്രതികരിച്ചു. ദുരിതക്കയത്തിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വന്തം നാട്ടുകാർക്കായി എന്റെ മെഡൽ സമർപ്പിക്കുന്നു. ഇത് അവരിൽ പുഞ്ചിരി വിടർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അനസ് മത്സരശേഷം പറഞ്ഞു. സ്കൂൾ തലം തൊട്ടുള...

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോടാണ് സൈന തോൽവി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍ 17-21,14-21. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിൻറൺ സിംഗിൾസിൽ 36 വർഷത്തിന് ശേഷം ഇന്ത്യക്ക് മെഡൽ നേടിക്കൊടുക്കാനായി ...

ഏഷ്യൻ ഗെയിംസ്: ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു ബാഡ്മിന്റൺ ഫൈനലിൽ

ജക്കാർത്ത: ഇന്തൊനേഷ്യയില്‍ നടക്കുന്ന 18-ാം ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണിൽ ചരിത്രമെഴുതി സിന്ധു. ഇന്ത്യയുടെ അഭിമാനമായി പി. വി. സിന്ധു ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ഫൈനലിൽ കടന്നു. തായ്‌വാന്റെ അകാനെ യമഗുച്ചിയെ തകർത്താണ് സിന്ധു ചരിത്ര വിജയം നേടിയത്. ഇതോടെ സിന്ധു വെള്ളി മെഡൽ ഉറപ്പിച്ചു. സ്വർണ്ണം നേടാനുള്ള പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരത്തെയാണ് സിന്ധു നേരിടുക. സ്കോർ: 21-17, 15-21, 21-10 ആദ്യ ഗെയിമിൽ...

ഏഷ്യൻ ഗെയിംസ്: വനിതാ സ്ക്വാഷിൽ മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ ഫൈനലിൽ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിൽ വനിതാ സ്ക്വാഷ് സെമിഫൈനൽ പോരാട്ടത്തിൽ മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ. ഗെയിംസിന്റെ പതിമൂന്നാം ദിനമായ ഇന്ന് നടന്ന സെമി ഫൈനലില്‍ മലേഷ്യയെ അട്ടിമറിച്ചാണ് ദീപിക പള്ളിക്കല്‍- ജോഷ്‌ന ചിന്നപ്പ സഖ്യം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപിക -ജോഷ്‌ന സഖ്യം ഫൈനലില്‍ എത്തിയത്. അതോടെ വനിതാ സ്ക്വാഷിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് സ്വർണ്ണതിളക്കമായ...

ഏഷ്യൻ ഗെയിംസ്: ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ; ബോക്സിങ്ങിൽ ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ. ബോക്സിങ്ങിൽ അമിത് പംഘൽ സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 67ലെത്തി. ഈ ഗെയിംസില്‍ ഇന്ത്യയുടെ 14-ാം സ്വര്‍ണം കൂടിയാണിത്. ഇതോടെ 2010 ഗെയിംസിലെ റെക്കോര്‍ഡ് ഇന്ത്യ തിരുത്തി. നിലവിലെ ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ചാണ് അമിതിന്‍റെ നേട്ടം. ലൈറ്റ് ഫ്ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്‍റെ സുവര്‍ണ നേട്ടം...

ഏഷ്യാ കപ്പ്: ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ പോരാട്ടം ഇന്ന്

ദുബായ്: ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്. ഏഴാം തവണ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കാനായി ഇന്ത്യയും മൂന്നാം ഫൈനലിലെങ്കിലും കിരീടത്തില്‍ ആദ്യ മുത്തമിടാനായി ബംഗ്ലദേശും ഇന്ന് പോരാടും. ഇന്ത്യ പാക്ക് ഫൈനല്‍ സാധ്യത ഇല്ലാതാക്കിയ ബംഗ്ലദേശ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. പാക്കിസ്ഥാനെ 37 റണ്‍സിനാണു ബംഗ്ലദേശ് വീഴ്ത്തിയത്. അതേസമയം ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പരാജയമറിയാതെ ഫൈനലിലെത്തിയത് ഇന്ത്യയ്ക്ക് ആത...

ഐഎസ്‌എല്‍: രണ്ടാം ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസിനെ നേരിടും

കൊച്ചി: ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന പതിമൂന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.  ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാമത്തെ ഹോം മാച്ചാണ് ഡൈനാമോസുമായി ഇന്ന് നടക്കാനിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ മുംബൈയ്ക്കെതിരായി നടന്ന ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ സമനിലയില്‍ നിന്നു തകര്‍പ്പന്‍ തിരി...

പന്ത് ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാർണറിനും വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ

മെൽബൺ: പന്ത് ചുരുണ്ടൽ വിവാദത്തിൽ പിടിക്കപ്പെട്ട ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർനർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്കെതിരായ നടപടികളിൽ മാറ്റമില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും വിലക്ക് നീക്കണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. ശിക്ഷ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ക്രിക...

2018ലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിന്

പാരിസ്: ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ലോകകപ്പ് റണ്ണർ അപ്പിന്റെയും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെയും പകിട്ടുമായാണ് ക്രൊയേഷ്യൻ സൂപ്പർതാരം ലൂക്കാ മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്...

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ്: ഓസീസിനെ പൊരുതി തോല്‍പ്പിച്ച് ഇന്ത്യ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 31 റൺസ് ജയം. ആദ്യ ടെസ്റ്റിൽ 323 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ 291 റൺസിന്‌ പുറത്തായി. പരാജയം ഒഴിവാക്കാന്‍ വേണ്ടി ഓസ്‌ട്രേലിയ പരിശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു സീരിസിന്...

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ തുടർന്നാണ് കോച്ച് ഡേവിഡ് ജെയിംസിനെ ടീം മാനേജ്‌മെന്റ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതും ജയിംസിന് തിരിച്ചടിയായി. സീസണ്‍ അഞ്ചില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട...

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ; 2011 ലോകകപ്പ് ജയത്തേക്കാളും വലിയ നേട്ടമെന്ന് വിരാട് കോലി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കൊഹ്‌ലി സ്വന്തമാക്കി. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനി...

രഞ്ജി ട്രോഫി ക്രിക്കറ്റ്: ചരിത്രത്തിൽ ആദ്യമായി കേരളം സെമിയിൽ

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര ജയം. ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിൽ ആദ്യമായി കേരളം സെമിയിൽ കടന്നത്. ഗുജറാത്തിനെ 113 റൺസിന് തോൽപ്പിച്ചാണ് കേരളം ഐതിഹാസിക ജയം സ്വന്തമാക്കിയിരിക്കുന്നത്. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിട്ടു. കേരളത്തിനായി അഞ്ച് വിക്കറ്റ് വ...

മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ സൈന നെഹ്‌വാളിന് തോൽവി

ക്വാലാലംപൂർ: മലേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്നും മുന്‍ ചാമ്പ്യന്‍ സൈന നെഹ്‌വാൾ പുറത്തായി. സെമിഫൈനലില്‍ ലോക ചാമ്പ്യന്‍ സ്‌പെയിന്റെ കരോലിന മരിനാണ് സൈനയെ തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തന്നെ സൈന തോല്‍വി സമ്മതിച്ചു. സ്‌കോര്‍: 21-16, 21-13. കരിയറില്‍ ഇതുവരെയുള്ള 10 മത്സരങ്ങളില്‍ ഇരുവരും അഞ്ച് എണ്ണം വീതം ജയിച്ചിട്ടുണ്ട്. സെമിയില്‍ നസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സ...

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിന് ഇന്നിംഗ്സ് തോൽവി

കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് സൈമി ഫൈനലിൽ വിദർഭക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോൽവി. ഒരു ഇന്നിങ്സിനും 11 റൺസിനുമാണ് കേരളം തോറ്റത്. രണ്ടാം ഇന്നിങ്സിൽ വിദർഭ 91ന് റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഉമേഷ് യാദവ് 5 വിക്കറ്റ് നേടി. രണ്ട് ഇന്നിങ്സുകളിലായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ തകർത്തെറിഞ്ഞത്. സ്കോർ: കേരളം-106&91, വിദർഭ-208. 36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് കേരളത്തിന്...

ബേ ഓവൽ ഏകദിനം: കിവീസിനെതിരെ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 244 ; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 49 ഓവറില്‍ 243 റണ്‍സിന് ഓള്‍ ഔട്ടായി. റോസ് ടെയ്‌ലര്‍ മികവ് കാട്ടിയെങ്കിലും ഇന്ത്യൻ ബൗളർമാർ ടെയ്‌ലറെ സെഞ്ചുറി തികയ്ക്കാന്‍ അനുവദിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സെടുത്തിട്ടുണ്ട്. എം.എസ് ധോണി ഇല്ലാതെയാണ് ...

കിവീസിനെയും വരുതിയിലാക്കി നീലപ്പട; ന്യൂസിലാൻഡിലും ഇന്ത്യക്ക് ഏകദിന പരമ്പര നേട്ടം

ബേ ഓവൽ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.  മൂന്നാം ഏകദിനത്തിൽ വിജയലക്ഷ്യമായിരുന്ന 244 റൺസ് 7 ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 3-0 ത്തിന് മുന്നിലായി. ഇന്ത്യ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ജയവും പരമ്പര നേട്ടവും വരുതിയിലാക്കിയത്. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്സാണ് നിര്‍ണായകമായത്. റായിഡ...

വിജയ പരമ്പര തുടരാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ; പോരാട്ടത്തിനിടെ മഴ കളിക്കുമോ...?

നോട്ടിംഗ്ഹാം: മഴ ഭീഷണിയില്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുനേർ. നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് വലിയ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും നോട്ടിങ്ങാമില്‍ എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡാകട്ടെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഫൈനലിന് മുന്നെ മറ്റൊരു വീറുറ്റ ഒരു പോരാട്ടമായാണ് ക്രിക്കറ്റ് പ്രേമികള്‍ ഇന...

കോപ്പ അമേരിക്കയിൽ അർജന്റീനയെ വീഴ്ത്തി ബ്രസീൽ ഫൈനലിൽ

സാവോ പോളോ: കോപ്പ അമേരിക്കയിൽ അർജന്റീനയെ വീഴ്ത്തി ബ്രസീൽ ഫൈനലിൽ. 2007 ന് ശേഷം ആദ്യമായാണ് മഞ്ഞപ്പട കോപ്പ അമേരിക്ക ഫൈനലിനെത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബ്രസീല്‍ ചിലിയെയോ പെറുവിനെയോ നേരിടും.19ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും 71ാം മിനുട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്. തുടക്കത്തില്‍ തന്നെ ആക്രമിച്ച്‌ കളിക്കുകയായിരുന്നു ബ്രസീല്‍. ഇതിന്റെ ഫലം തുടക്കത്തില്‍ തന്നെ ലഭിച്ചു. ഫി...

ചിലിയെ അട്ടിമറിച്ച്‌ പെറു കോപ്പ അമേരിക്ക ഫൈനലില്‍

കോപ്പ അമേരിക്ക രണ്ടാം സെമി ഫൈനലില്‍ പെറു ചിലിയെ അട്ടിമറിച്ച്‌ പെറു ഫൈനലില്‍ കടന്നു. മൂന്ന് ഗോളുകള്‍ക്കാണ് പെറു ചിലിയെ പരാജയപ്പെടുത്തിയത്. എഡിസണ്‍ ഫ്ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റില്‍ എഡിസണ്‍ ഫ്ലോറിസാണ് ആദ്യം ഗോള്‍ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ല...

കോപ്പ അമേരിക്ക കിരീടം ബ്രസീലിന്

കോപ്പയിൽ ഒമ്പതാം തവണയും കിരീടം നേടി ബ്രസീല്‍. പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ആതിഥേയരായ ബ്രസീൽ കിരീടം നേടിയത്. എവര്‍ട്ടണ്‍ സോറസ്(15), ഗബ്രിയേല്‍ ജീസസ്(45), റിച്ചാര്‍ലിസണ്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. രണ്ടു തവണ കോപ്പ അമേരിക്ക കിരീടം നേടിയ ടീമാണ് പെറു. പെറുവിനു വേണ്ടി ഗുറേറോ 44ാം മിനിറ്റില്‍ ഗോള്‍ നേടി. കളിയുടെ 70ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന് ചുവപ്പ...

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്ക് നാളെ തുടക്കമാവും

ഫ്ലോറിഡ:  ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. അമേരിക്കയിലെ ഫ്ളോറിഡയില്‍ രാത്രി എട്ടിനാണ് ആദ്യ മത്സരം. രണ്ടാമത്തെ മത്സരവും ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം. പര്യടനത്തിലെ ആദ്യ മത്സരമായതിനാല്‍ തന്നെ വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരു ടീമുകളുടേയും ശ്രമം. ക്രിസ് ഗെയ്ല്‍ ഇല്ലെങ്കിലും പരിചയ സമ്പന്നരായ കളിക്കാര്‍ കരീബിയന്...

കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ പി കശ്യപ്

സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി പി കശ്യപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ തോൽപ്പിച്ചാണ് കശ്യപിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. 56 മിനിറ്റ് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം വിജയിച്ചത്. സ്‌കോര്‍ : 21-17, 11-21, 21-12.കശ്യപ് ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ലോക ചാമ...

മേരി കോം സെമിയിൽ; ലോക ബോക്സിംഗിലെ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യയുടെ ഇതിഹാസ താരം

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായ മേരി കോം സെമിയിൽ. ക്വാർട്ടറിൽ കൊളംബിയൻ താരത്തെ തോൽപ്പിച്ചാണ് മേരി കോം സെമിയിൽ പ്രവേശിച്ചത്. അതോടെ ലോക ബോക്സിംഗില്‍ എട്ട് ലോക ചാമ്പ്യൻഷിപ്പിൽ മെഡലുകള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡിന് അര്‍ഹയായി ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോം മാറി. പുരുഷ വനിത താരങ്ങളില്‍ ഇതുവരെ മറ്റാര്‍ക്കും എത്തിപ്പിടിക്കുവാന്‍ സാധിക്കാത്ത നേട്ടമാണ് താരം സ്വന്തമാക്കി...

​ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം; റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകി ഇന്ത്യ

ഉലന്‍ ഉദെ (സൈബീരിയ): ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ പ്രതീക്ഷയുമായിറങ്ങിയ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. 51 കിലോ സെമിയിൽ രണ്ടാം സീഡിൽ തുർക്കി താരത്തോടാണ് തോറ്റത്. അതേസമയം റഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയെന്നാണ് വിവരം. എന്നാൽ ഇന്ത്യയുടെ അപ്പീൽ അധികൃതർ തള്ളി. തോറ്റെങ്കിലും മേരി കോം ചരിത്രം കുറിച്ചു. പുരുഷ-വനിതാ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകൾ നേടിയ താരമെന്ന ന...

വിജയ ഹസാരെ ഏകദിന ക്രിക്കറ്റിൽ സഞ്ജുവിന് ഇരട്ട സെഞ്ചുറി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്‍റെ സഞ്ജു വി സാംസണ് ഇരട്ട സെഞ്ച്വറി. ഗോവയ്ക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 129 പന്തില്‍ 21 ഫോറും 10 സിക്സും പറത്തിയ സഞ്ജു 212 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജുവിന്‍റെയും സെഞ്ചുറി നേടിയ മുന്‍ നായകന്‍ സച്ചിന്‍ ബേബിയുടെയും (127) കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 377 റണ്‍സ് നേടി. മ...

പരമ്പര തൂത്തുവാരി ഇന്ത്യ; ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജയം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്നിംഗ്സിനും 202 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9നെതിരെ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 162 റണ്‍സിന് ആള്‍ഔട്ടായി. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്യുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം  132/8 എന്ന നിലയില്‍ തോല്‍വി...

63-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കണ്ണൂരിൽ തുടക്കമാവും

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ കണ്ണൂരിൽ തുടക്കമാകും. 98 ഇനങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ മാറ്റുരയ്ക്കുന്ന മേള നാല് ദിവസങ്ങളിലായാണ് നടക്കുന്നത്. മത്സരങ്ങൾക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് സംഘാടകർ. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്‌കൂൾ കായികമേള കണ്ണൂരിലെത്തുന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സിന്തറ്റ...

63-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി; ആദ്യ സ്വര്‍ണം എറണാകുളത്തിന്

കണ്ണൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യ ഇനങ്ങളില്‍ സ്വര്‍ണം നേടി എറണാകുളവും പാലാക്കാടും കുതിപ്പ് ആരംഭിച്ചു. കായികമേളയിലെ ആദ്യം സ്വര്‍ണം എറണാകുളം സ്വന്തമാക്കി. കോതമംഗലം മാര്‍ബേസിലിന്റെ എന്‍.വി അമിതിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ പാലക്കാടിന്റെ സി ചാന്ദ്‌നിയാണ് സ്വര്...

സംസ്ഥാന സ്കൂൾ കായികമേള: ലോം​ഗ്ജം​പി​ല്‍ മീ​റ്റ് റെക്കോഡോടെ സ്വ​ര്‍​ണം നേടി ആ​ന്‍​സി

മാങ്ങാട്ടുപറമ്പ്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപില്‍ മീറ്റ് റെക്കോഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ ആന്‍സി സോജന്‍‌ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ റെക്കോഡിനേക്കാൾ മികച്ച ദൂരം കണ്ടെത്തി. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ആന്‍സി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റെക്കോഡിനൊപ്പം എത്തി. 6.05 മീറ്റര്‍ ദൂരമാണ് പ്രഭാവതി ചാടിയത...

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഓവറോൾ കിരീടം ഉറപ്പിച്ച് പാലക്കാടൻ മുന്നേറ്റം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഓവറോൾ കിരീടം ഉറപ്പിച്ച് പാലക്കാട്. 77 ഇനങ്ങള്‍ പൂർത്തിയാകുമ്പോൾ 153.33 പോയിന്റാണ് പാലക്കാടിനുള്ളത്. ദീര്‍ഘദൂര, റിലേ ഇനങ്ങളിലെ മികവാണ് പാലക്കാടിനെ കിരീടത്തിലേക്ക് നയിച്ചത്. കല്ലടി, ബിഇഎം സ്കൂളുകളുടെ പ്രകടനമാണ് പാലക്കാടിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. 129.33 പോയിന്റുമായി എറണാകുളം രണ്ടാമതും 84.33 പോയിന്റുമായി കോഴിക്കോട് മൂന്...

സ്കൂ​ള്‍ കാ​യി​ക മേ​ള: 200 മീ​റ്റ​റി​ലും റെക്കോർഡോടെ ഒ​ന്നാ​മ​ത്, ആ​ന്‍​സി സോ​ജ​ന് ട്രി​പ്പി​ള്‍

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ വേഗമേറിയ താരം ആന്‍സി സോജന് ട്രിപ്പിള്‍ റെക്കോർഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലും ആന്‍സി മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തി. നേരത്തെ 100 മീറ്ററിലും, ലോംഗ്ജംപിലുംആൻസി മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തിയിരുന്നു. ലോംഗ് ജംപിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെയായിരുന്നു ആന്‍സി സ്വര്‍ണം സ്വന്തമാക്കിയത്. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും പരിശീലകരോട...

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; കിരീടം ഉറപ്പിച്ച് പാലക്കാട്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് മുന്നില്‍. 84 ഇനങ്ങള്‍ പൂർത്തിയാകുമ്പോൾ 169.33 പോയിന്റാണ് പാലക്കാടിനുള്ളത്. 150.33 പോയിന്റുമായി എറണാകുളം രണ്ടാമതും 95.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്. സ്‌കൂളുകളില്‍ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്‌.എസും കോതമംഗലം മാര്‍ ബേസിലും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. 61.33 പോയിന്റോടെ കോതമംഗലംമാര്‍ ബേസിലാണ് മുന്നില്‍. 56.33...

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീമിലാണു സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റതോടെയാണു സഞ്ജുവിനു ടീമിൽ ഇടം നേടാനായത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതില്‍ ഒരു മത്സരം സഞ്ജുവിന്‍റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. ഡ...

ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നിസിൽ സാനിയയ്ക്ക് കിരീടം

ഹോബാര്‍ട്ട്: ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും വനിതാ ടെന്നീസ് താരം സാനിയ മിര്‍സ.അമ്മയായ ശേഷം അന്താരാഷ്ട്ര ടെന്നീസിലേക്ക് തിരിച്ചുവന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സ കിരീട നേട്ടത്തോടെ ടെന്നീസ് കോര്‍ട്ടിലേക്ക് ഗംഭീര തിരിച്ച്‌ വരവ് നടത്തി സാനിയ മിര്‍സ വിസ്മയമായിരിക്കുകയാണ്. ഹോബര്‍ട്ട് ഇന്‍റര്‍നാഷണല്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ ചൈനയുടെ സാംഗ് ഷ്വായ് - പെംഗ് ഷ്വായ് കൂട്ടുകെട്ടിനെ നേരിട്ടുള്...

ഇതിഹാസതാരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; കണ്ണീരോടെ ലോകം

ബാസ്‌കറ്റ്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മഹാനായ താരങ്ങളില്‍ ഒരാളും എന്‍.ബി.ഐ ഇതിഹാസവും ആയ കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാലഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ 10നാണ് അപകടമുണ്ടായത്. ബ്രയന്റും മകള്‍ ജിയാന (13)യും ഉള്‍പ്പടെ ഒമ്പതുപേരാണ് അപകടത്തില്‍ മരിച്ചത്. ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന...

ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്; മെസിയും ഹാമില്‍ട്ടനും മികച്ച പുരുഷ കായിക താരങ്ങള്‍

ബെര്‍ലിന്‍: കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം പ്രഖ്യാപിച്ചു. ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം 2000-2020 ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ട...

വനിതാ ട്വന്റി-20 ലോകകപ്പ്: പെ​ണ്‍​കി​വി​ക​ളെ​യും വീ​ഴ്ത്തി ഇ​ന്ത്യ സെ​മി​യി​ല്‍

മെല്‍ബണ്‍: ഐസിസി വനിത ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാ ജയം സ്വന്തമാക്കി ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. സ്കോര്‍: ഇന്ത്യ-133/8, ന്യൂസിലന്‍ഡ്- 129/6. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളെയാണ് ഇന്ത്യ ഇതുവരെ പരാജയപ്പെടുത്തിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലിയുടെ(46) റണ്‍സ് പ...

വനിതാ ടി-20 ലോകകപ്പ്: മഴ കളിച്ചു; സെമി കളിക്കാതെ ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍!!

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. മഴയാണ് ഇന്ന് സെമി ഫൈനല്‍ കളിക്കാതെ ഇന്ത്യൻ വനിതകളെ  ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. വനിതാ ട്വി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം ഇന്ന് ടോസ് പോലും ചെയ്യാതെയാണ് ഉപേക്ഷിക്കേണ്ടി വന്നത്. രാവിലെ മുതൽ ശക്തമായ മഴയാണ് സിഡ്നിയിൽ പെയ്തുകൊണ്ടിരുന്നത്. മഴ പെയ്താലും ചുരുങ്ങിയത് 10 ഓവറുകൾ വീതമുള്ള മത്സരം നടത്തണമെന്നാണ് ഐസിസിയുടെ പുതിയ നിയമം. അതുകൊണ്ട...

കോവിഡ്-19 ഭീതി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തില്‍?

ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളില്ലാതെ നടത്തണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കി. കോവിഡ് 19 നെ തുടര്‍ന്നാണ് മത്സരത്തില്‍ കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണിത്. മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് കേന്ദ്രം ഹിമാചല്‍...

ഇനി ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കില്ല: ഡേവിഡ് വാർണർ

സിഡ്നി: ഒരു വർഷത്തെ വിലക്കിന് ശേഷവും ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കില്ലെന്ന് പന്ത് ചുരുണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട ഓസ്ട്രേലിയ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ക്രിക്കറ്റിനെ നശിപ്പിക്കുന്ന തരത്തിലുള്ള പിഴവാണ് ചെയ്തതെന്നും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് ക്ഷമ ചോദിക്കുന്നതായും ഡേവിഡ് വാർണർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരെ നിരാശരാക്കികൊണ്ട് ഇനി താൻ ക്രിക്കറ്റ് ഓസ്‌...

ചരിത്രം കുറിച്ച്‌ ഛേത്രി; ഇന്റര്‍കോണ്ടിനന്റല്‍ കപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ഫൈനലില്‍ കെനിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തത്. ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സിക്...

ഐഎസ്എൽ: ഇന്ന് ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു പോരാട്ടം

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരുവുമായി ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 13 മാച്ചുകളിലായി 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ബംഗളൂരു. അതേസമയം പുതിയ കോച്ചിന് കീഴിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. 14 കളിയില്‍ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒറ്റ കളിയേ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. 13 ഗോള്‍ നേടിയപ്...

സി.കെ വിനീത് കളിയുടെ അവസാന സെക്കൻ്റുകളിൽ നേടിയ ഗോളിൻ്റെ കരുത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തിനൊത്ത സമനില

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളി താരം സി.കെ വിനീത് കളിയുടെ അവസാന സെക്കൻ്റുകളിൽ നേടിയ ഗോളിൻ്റെ കരുത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ എഫ്സിക്കെതിരെ വിജയത്തിനൊത്ത സമനില നേട്ടം. കേരളം പരാജയം മുന്നിൽ കണ്ട നിമിഷത്തിലാണ് ഗോളടിച്ച് വിനീത് വീണ്ടും ബ്ലാസ്റ്റേഴ്സിൻ്റെ രക്ഷകനായത്. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ലെങ്കിലും തുടർന്ന് രണ്ടാം പകുതിയുടെ അവസാന  ന...

ഐഎസ്എല്ലിൽ പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് തകർപ്പൻ ജയം

പുണെ: ഐഎസ്എല്ലിൽ പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ  വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീന്യോ ഡയസാണ് ഡല്‍ഹിക്കായി 47- മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. 54- മിനിറ്റില്‍ പുണെ ഗോളിയെ കബളിപ്പിച്ച് മനോഹരമായ നീക്കത്തിലൂടെ ലാല്ലിയന്‍സുവള ചാംഗ്ടെയിലൂടെ തന്നെ ഡല്‍ഹി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 65 - മിനിറ്റില്‍ ലോങ് ഷോട്ടിലൂടെ ...

പുതുവർഷത്തലേന്ന് സ്വന്തം തട്ടകത്തിൽ, കേരളം ബ്ലാസ്റ്റേഴ്സിന് നാണം കേട്ട തോൽവി

കൊച്ചി: പുതുവർഷത്തലേന്ന് സ്വന്തം തട്ടകത്തിൽ, കേരളം ബ്ലാസ്റ്റേഴ്സിന് നാണം കേട്ട തോൽവി. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്തോഷ് ജിങ്കൻറെ വലിയ പിഴവ് ബംഗളൂരുവിനെ ആദ്യ ഗോൾ നേടാൻ സഹായിച്ചു. പെനാൽറ്റി ബോക്സിൽ പന്ത് കൈ കൊണ്ട് വെറുതെ തട്ടിയത് കാരണം റഫറി ബെംഗളൂരുവില് അനുകൂലമായി പെനാൽട്ടി വിധിച്ചു. നിഷ്പ്രയാസം സുനിൽ ഛേത്രി ഗോളടിച്ചു. ഇതോടെ കേരളത്തിന് കൈ വിട്ടു. പിന്നീട് ഇഞ്ചുറി ടൈമിൽ ഒരു മിനിറ്റിൽ രണ്ടു ഗോൾ വീ...

പുണെയ്‌ക്കെതിരെ സമനില നേടി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ വിടാതെ സമനില കുരുക്ക് പിടിമുറുക്കുന്നു. പുണെയ്‌ക്കെതിരെ മുഴുവന്‍ സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയുടെ ഗോളില്‍ പുണയാണ് ആദ്യ വല ചലിപ്പിച്ചത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ ഗോള്‍ മടക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ 73- മിനിറ്റില്‍ ഡച്ച...

പാകിസ്താനെ പരാജയപ്പെടുത്തി അണ്ടർ 19 ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ കൗമാരപ്പട ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ എതിരാളികൾ

വെല്ലിംഗ്ടൺ: പാകിസ്താനെ പരാജയപ്പെടുത്തി അണ്ടർ 19 ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ കൗമാരപ്പട. സെമിയിൽ ചിരവൈരികളായ പാകിസ്താനെ 203 റൺസിന് തകർത്താണ് ഇന്ത്യൻ ചുണക്കുട്ടികൾ ഫൈനലിൽ കടന്നത്. ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ എതിരാളികൾ. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടർ 19  ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ഇന്ത്യ വിൻഡീസിനോട് തോൽക്കുക...

പുണെയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം, ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീതിന്റെ അദ്‌ഭുത ഗോൾ

പുണെ: പുണെയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ അദ്‌ഭുത ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ആവേശകരമായ മത്സരത്തില്‍ 59- മിനിറ...

ഖേലോ ഇന്ത്യ ദേശീയ സ്കൂൾഗെയിംസ് മാതൃകയിൽ അടുത്ത വർഷം മുതൽ ദേശീയ കോളേജ് ഗെയിംസും നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്

ന്യൂഡൽഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂൾഗെയിംസ് മാതൃകയിൽ അടുത്ത വർഷം മുതൽ ദേശീയ കോളേജ് ഗെയിംസും നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. പ്രാഥമിക തലം മുതൽ കായികതാരങ്ങളെ സജ്ജമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും കേന്ദ്രം നൽകുമെന്നും കായിക മന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ പ്രഥമ ഗെയിംസിൽ നിന്ന് 538 കായിക താരങ്ങളെ  കേന്ദ്രസർക്കാരിൻ്റെ സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. അർജു...

ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

കേപ്ടൗൺ: ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 124 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. 304 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയിൽ  ഇന്ത്യ 3-0ത്തിന് മുന്നിലെത്തി. കൂടാതെ ദക്ഷിണാഫ്രിക്ക യ്ക്കെതിരെ മൂന്ന് ഏകദിനങ്ങൾ വിജയിക്കാനായില്ലെന്ന ചീത്തപ്പേരും മാറികിട്ടി. ഇന്ത്യൻ സ്പിന്നർമാർക്കു ...

ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ സ്റ്റീവ് കോപ്പൽ പരിശീലിപ്പിക്കുന്ന ജംഷഡ്പൂർ എഫ്സിക്ക് ആദ്യ ജയം

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ സ്റ്റീവ് കോപ്പൽ പരിശീലിപ്പിക്കുന്ന ജംഷഡ്പൂർ എഫ്സിക്ക് ആദ്യ ജയം. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്. 60- മിനുട്ടിൽ ഇസുബോബോ അസൂക്കയാണ് ജംഷഡ്പൂരിൻ്റെ ഗോൾ നേടിയത്. ഗോളുകളൊന്നും പിറക്കാതെ പോയ ഒന്നാം പകുതിയ്ക്ക് ശേഷം മെഹ്താബ് ഹുസൈൻൻ്റെ പാസിൽ നിന്നാണ് അസൂക്ക വിജയഗോൾ നേടിയത്. ഇതിനു തൊട്ടുമുമ്പ...

സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ബെംഗളൂരു

ബെംഗളൂരു: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ബെംഗളൂരു എഫ്.സി. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ നാല് ഗോളിനാണ് നീലപ്പട തകര്‍ത്തത്. ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍താലു ഇരട്ടഗോളുമായി തിളങ്ങി. കളി തുടങ്ങി 23- മിനിറ്റില്‍ തന്നെ എറികിലൂടെ ബെംഗളൂരു മുന്നിലെത്തി. പിന്നീട് ആദ്യ പകുതിയുടെ അധിക സമയത്ത് ഓസീസ് താരം വീണ്ടുംവല കുലുക്കി. രണ്ടാം പകുതിയും തുടങ്ങിയത് ബെംഗളൂരുവ...

വിനീതിന്റെ തകർപ്പൻ ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. റിനോ ആന്റോയുടെ ക്രോസ് അതി വേഗം ഓടിയെത്തി പറന്നു ഹെഡ്ഡറിലൂടെ വിനീതിന്റെ ഒരു തകർപ്പൻ ഗോൾ. പരിക്കേറ്റ സൂപ്പര്‍താരം ബെര്‍ബറ്റോവിന് പകരം വെസ് ബ്രൗണിനെ കളത്തിലിറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ടൂര്‍ണമെന്റിലെ മനോഹര ഗോ...

ഏഴു ഗോൾ പിറന്ന ആവേശ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ എഫ്.സി ഗോവയ്ക്ക് വിജയം

ഗോവ: ഐ.എസ്.എല്ലില്‍ ഏഴു ഗോൾ പിറന്ന ആവേശ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ എഫ്.സി ഗോവയ്ക്ക് വിജയം. മൂന്നിനെതിരെ നാല് ഗോളിനാണ് ഗോവ വിജയിച്ചത്. ഹാട്രിക് ഗോളുമായി തിളങ്ങിയ സ്പാനിഷ് താരം കോറൂമിനാസാണ് ഗോവയെ വിജയിപ്പിച്ചത്  ചുവപ്പു കാര്‍ഡ് കണ്ട് ഗോളി പുറത്തു പോയ മത്സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്നിട്ടും പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരു എഫ്.സി പോരാട്ടവീര്യം കാണിച്ചു. എന്നാല്‍ കോറൂമിനാ...

രണ്ടു മത്സരങ്ങൾക്കുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചു, തുടർച്ചയായ മൂന്നാം സമനിലയിൽ

കൊച്ചി: രണ്ടു മത്സരങ്ങൾക്കുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചു. തുടർച്ചയായ മൂന്നാം സമനിലയിൽ ബ്ലാസ്റ്റേഴ്സിന് മൂന്നു പോയന്റ് ലഭിച്ച്  ഏഴാം സ്ഥാനത്താണ്. മലയാളി താരം സി.കെ.വിനീത് നന്നായി കളിച്ചെങ്കിലും  അവസാന നിമിഷം ചുവപ്പ് കാർഡ് കണ്ട് മടങ്ങി. എൺപത്തിയൊൻപതാം മിനിറ്റിലാണ് രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് ചുവപ്പായത്. പതിനാലാം മിനിറ്റിൽ മാർക്ക് സിഫ്നിയോസിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടി...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ എടികെയ്ക്ക് ഐഎസ്എൽ നാലാം സീസണിലെ ആദ്യ ജയം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ എടികെയ്ക്ക് ഐഎസ്എൽ നാലാം സീസണിലെ ആദ്യ ജയം. മുംബൈ സിറ്റി എഫ്സിയെ അവരുടെ തന്നെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെ തോൽപ്പിച്ചത്. ഒരൊറ്റ ജയം പോലുമില്ലാതെ പോയിൻ്റ് പട്ടികയിൽ അവസാനക്കാരായി നിൽക്കുകയായിരുന്ന കൊൽക്കത്ത. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയ കളിയുടെ 54- മിനിറ്റിൽ ഇന്ത്യൻ ഇൻ്റർനാഷണൽ റോബിൻ സിങ്ങാണ് കോൽക്കത്തയ്ക്കു വേണ്ട...

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി: മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടൻ ഈ സീസണിൽ ഇനി കളിച്ചേക്കില്ല

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി. മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടൻ ഈ സീസണിൽ ഇനി കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിലെ മികച്ച താരവും പ്രതീക്ഷയുമായ ഇയാൻ ഹ്യൂമിനാണ് പരിക്കുകാരണം സീസണിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്നത്. പൂനെക്കെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹ്യൂമിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതിനാൽ ഹ്യൂമിന് വിശ്രമം അത്യാവശ്യമാണ്. അതുകൊണ്ട് തുടർന്നുള്ള മത്സരങ്ങളിൽ ഹ്യൂ...

ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര നേട്ടമെന്ന ചരിത്രം കുറിക്കാൻ ഇന്ത്യൻ ടീം ഇന്നിറങ്ങും.

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര നേട്ടമെന്ന ചരിത്രം കുറിക്കാൻ ഇന്ത്യൻ ടീം ഇന്നിറങ്ങും. 15 വർഷം മുമ്പ് ഇന്ത്യക്ക് സ്വപ്നനേട്ടം നിഷേധിച്ച ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് കളി. ഇന്ന് അതേ വേദിയിൽ ചരിത്രം കുറിക്കാനിറങ്ങകയാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. ക്രിക്കറ്റിൻ്റെ ദൈവമായ സച്ചിൻ ടെൻഡുൽക്കറിനും സൗരവ് ഗാംഗുലിക്കും രാഹുൽ ദ്രാവിഡിനും മഹേന്ദ്ര സിങ് ധോണിക്കും&nb...

കേരളപ്പിറവി ദിനത്തിൽ ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് കൊച്ചി വേദിയാകും

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് കൊച്ചി വേദിയാകും. കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ധാരണയായി. മത്സരത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ജിസിഡിഎ ചെയർമാൻ ഉറപ്പ് നൽകിയതോടെയാണ് കേരളത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നത്. അഞ്ചു ഏകദിന മ...

ഡേവിഡ് വാർണർ ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഡേവിഡ് വാർണർ സ്ഥാനമൊഴിയുന്നതെന്ന് ടീമിന്റെ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ വൈകാതെ പ്രഖ്യാപിക്കുമെന്നും ടീം മാനേജ്മന്റ് വ്യക്തമാക്കി. കേപ്‌ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ടെസ്റ്റ് മത്സരത്തിനി...

സ്മിത്തിനും വാർണർക്കും ഒരു വർഷത്തെ വിലക്ക്

മെൽബൺ: പന്തിൽ കൃത്രിമം കാണിച്ചെന്ന വിവാദത്തെത്തുടർന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരെയും വിലക്കിയത്. ഇതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായിരിക്കുകയാണ്. ഇരുവരുടെയും വാക്കുകേട്ട് പന്ത് ചുരണ്ടാൻ നിന്ന യുവതാരം കാമറൂൺ ബാൻക്രോഫ്റ്റിനും ഒൻപത് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നടപടി വന...

പന്ത് ചുരണ്ടൽ വിവാദത്തിൽ ഉത്തരവാദിത്തം സമ്മതിച്ച് സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞു

ഓസ്ട്രേലിയ: പന്ത് ചുരണ്ടൽ വിവാദത്തിൽ ഉത്തരവാദിത്തം സമ്മതിച്ച് സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞു. ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ ശേഷം വാർത്താസമ്മേളനത്തിലാണ് സ്മിത്ത് പൊട്ടിക്കരഞ്ഞത്. പന്തിൽ തിരിമറി നടത്തിയതിൽ പശ്ചാത്താപമുണ്ട്. ജീവിതകാലം മുഴുവൻ അത് തന്നെ വേട്ടയാടുമെന്നും സ്മിത്ത് പറഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് നാണക്കേടുണ്ടാക്കിയ വിവാദത്തിൽ നടപടി നേരിടേണ്ടി വന്ന ഡേവിഡ് വാർണറും, ബാൻക്രോഫ്റ്റും...

ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

ലണ്ടന്‍: വേള്‍ഡ് കപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ലണ്ടനിലെ കെനിംഗ്ടൺ ഓവലിൽ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. ഐസിസി റാങ്കിങില്‍ നിലവില്‍ രണ്ടാമതാണ് ഇന്ത്യ. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് കൊഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയുള്ള കളിയോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ...

ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ എമർജിങ് പ്ലെയറായി കണ്ണൂർക്കാരൻ സഹൽ അബ്ദുൾ സമദ്

മുംബൈ: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയെങ്കിലും മലയാളികള്‍ക്ക് ഈ താരത്തിൽ സന്തോഷിക്കാം. ബ്ലാസ്റ്റേഴ്‌സിലെ കണ്ണൂരില്‍ നിന്നുള്ള താരം സഹല്‍ അബ്ദുല്‍ സമദാണ് ഈ സീസണിലെ എമര്‍ജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞ സഹല്‍ ആദ്യ ഗോളും സ്വന്തമാക്കിയിരുന്നു. ചൈന്നൈയിന്‍ എഫ്.സിക്കെതിരെ നടന്ന പോരാട്ടത്തിലാണ...

ഐപിഎൽ: ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് സഞ്ജു സാംസണ്‍

ജയ്പൂര്‍: മുംബൈക്കെതിരായ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദിനെതിരെ 49 റണ്‍സും രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 37 റണ്‍സും അടിച്ചെടുത്ത സഞ്ജു മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി നേടിയാണ് ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ചത്.ബംഗളൂരു ...

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം കേരളപ്പിറവി ദിനത്തിൽ കേരളത്തിൽ തന്നെ

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കേരളപ്പിറവി ദിനത്തിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ബിസിസിഐ ടൂർ & ഫിക്ചേർസ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30 ന് തുടങ്ങും...

ലോകകപ്പ് ആദ്യ മത്സരത്തിൽ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആതിഥേയരായ റഷ്യ തകർത്തു

മോസ്‌കോ: ലോകകപ്പ് ആദ്യ മത്സരത്തിൽ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആതിഥേയരായ റഷ്യ തകർത്തു. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു റഷ്യ. രണ്ടാം പകുതിയിൽ ചില ശ്രമങ്ങൾ സൗദി അറേബ്യാ നടത്തിയെങ്കിലും ഫലം കണ്ടില്ല. റഷ്യയുടെ അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് പിറന്നത്. റഷ്യ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. പന്ത്ര...

ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ ധവാന് മൂന്ന് ആഴ്‌ചത്തേക്ക് കളിക്കാനാവില്ല

ലണ്ടന്‍: വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് തയ്യാറെടുക്കവെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ടീമിന് പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ധവാന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പിലെ വരുന്ന...

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതൊരു മനോഹരമായ കഥയാണ്, എന്നാല്‍ ഇതിനും അന്ത്യം കുറിയ്ക്കേണ്ട സമയം ഉണ്ട്. ഇന്നാണ് ഇത്, ഇന്നാണ് വിട ചൊല്ലിയ ശേഷം തിരിഞ്ഞ് നടക്കുവാനുള്ള ആ ദിനം എന്നും യുവരാജ...