യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
April 23 | 03:57 PM
നേമം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേയാട് പള്ളിമുക്ക് തിരുനെല്ലൂർ ലെയ്ൻ താഴെ കുഴിയിൽ വീട്ടിൽ സന്തോഷ് (40) ആണ് മരിച്ചത്.
ഇന്ന് രാവിലെ കരയ്ക്കാമണ്ഡപം കോലിയക്കോട് റെയിൽവേ ട്രാക്കിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. നേമം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.