കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം
June 13 | 10:21 AM
കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കറുത്ത തുണിയും ആയാണ് പ്രതിഷേധക്കാർ എത്തിയത്. സംഘർഷമുണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം തളിപ്പറമ്പിലും കുറുമാത്തൂരിനും ഇടയിൽ 12 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങളെ ഇതുവഴി കടത്തിവിടില്ല.