കോവിഡ് വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ
01:21 PM |
January 2
ന്യൂഡൽഹി: കോവിഡ് വാക്സിൻ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ശനിയാഴ്ച നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന വാക്സിൻ ഡ്രൈ റൺ മാർഗനിർദേശങ്ങൾ പാലിച്ചുള്ളതാണ്. വാക്സിൻ കൊടുക്കുന്ന കാര്യം ഒഴിച്ചാല്‍ ബാക്കി എല്ലാ കാര്യവും കൃത്യമായ രീതിയിലാണു ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റൺ നടപടികൾ പരിശോധിച്ചത്. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. വാക്സിൻ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഡ്രൈ റൺ വിലയിരുത്തിക്കൊണ്ട് അദ്ദഹം പറഞ്ഞു.