വിസ്മയ കേസിൽ വിധി ഇന്ന്
May 24 | 10:31 AM
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന്റെ ശിക്ഷ ഇന്നു കോടതി വിധിക്കും. ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാർഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്ത് ഇന്നലെ കണ്ടെത്തിയിരുന്നു.
സ്ത്രീധനപീഡന വകുപ്പിൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കാം. കുറഞ്ഞ ശിക്ഷ ഏഴു വർഷമാണ്.