പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ കിട്ടുമെന്ന് വിസ്മയയുടെ അച്ഛനും അമ്മയും
May 23 | 04:45 PM
കൊല്ലം: വിസ്മയ കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്മയയുടെ ഗതി വരരുതെന്ന് അമ്മ പറഞ്ഞു. വീട്ടിലിരുന്നാണ് അമ്മ വിധി കേട്ടത്.
അതേ സമയം കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധി. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.