പ്രായം പരിഗണിക്കണം, അച്ഛനും അമ്മയ്ക്കും സുഖമില്ല, കിരൺ കോടതിയിൽ
May 24 | 12:28 PM
കൊല്ലം: താന്‍ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്മയയുടേത് ആത്മഹത്യയാണ്. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍ കോടതിയില്‍ ഇങ്ങനെ പറഞ്ഞത്.
അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.