വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ
May 23 | 11:36 AM
കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി. കേസിൽ കിരൺ കുമാറിനുള്ള ശിക്ഷ നാളെ വിധിക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യാപ്രേരണയും തെളിഞ്ഞെന്ന് കോടതിയറിയിച്ചു.
അതേസമയം സുപ്രീംകോടതി നൽകിയ കിരൺകുമാറിൻ്റെ ജാമ്യം റദ്ദാക്കി. വിധി കേൾക്കാൻ വിസ്മയയുടെ അച്ഛനും കോടതിയിലെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.