വിജയ് ബാബു നാട്ടിലേക്ക്, ടിക്കറ്റ് ബുക്ക് ചെയ്തു
May 24 | 05:06 PM
കൊച്ചി: പീഡനക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കൊച്ചിയിലെത്തും. വിജയ് ബാബു നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിജയ് ബാബുവിന്റെ യാത്രാ രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
അതേസമയം, വിജയ്ബാബു ഇന്ന് ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.