ബലാത്സംഗ കേസ്: വിജയ് ബാബു പൊലീസ് സ്റ്റേഷനില്‍ ഹാജരായി
June 1 | 04:41 PM
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിജയ് ബാബു പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ഹാജരായത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടക്കുകയാണ്.