ശശി തരൂർ പിന്നാക്ക വിരുദ്ധനെന്ന് വെള്ളാപ്പള്ളി നടേശൻ
January 18 | 05:44 AM
ആലപ്പുഴ: ശശി തരൂർ പിന്നാക്ക വിരുദ്ധനെന്ന് എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. ശശി തരൂരിന്റെ ചില പ്രസ്താവനകൾ ബുദ്ധിശൂന്യമാണ്. അദ്ദേഹം കോൺഗ്രസ് സ്ഥാനത്തേക്ക് മത്സരിച്ചത് തന്നെ ശരിയല്ല. സുകുമാരൻ നായർക്ക് ഇന്നലെവരെ ഡൽഹി നായരായിരുന്നു. പെട്ടന്ന് വിശ്വപൗരനായി. ശശി തരൂർ ഒരു ആനമണ്ടൻ ആണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സുകുമാരൻ നായരെപ്പോലെ ജാതിപറയുന്ന ആളെ താൻ വേറെ കണ്ടിട്ടില്ല. തരൂർ അത് തടയാൻ ശ്രമിച്ചിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.