വയനാട്ടില്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍
June 22 | 01:01 PM
വയനാട്: വയനാട്ടില്‍ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയില്‍. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാർഡ് അംഗത്തെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലാം വാർഡായ ചിത്രമൂലയിലെ അംഗം ശശിധരൻ ആണ് മരിച്ചത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.