വയനാട്ടിൽ നിയന്ത്രണം വിട്ട കാറിടിച്ച് 2 കാൽനടയാത്രക്കാർ മരിച്ചു
May 28 | 06:27 PM
മാനന്തവാടി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ദുർഗാപ്രസാദ്, ബംഗാൾ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്. മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമാണ് അപകടം. വാഹനത്തിൻ്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിൻ്റെ മൃതദേഹം മാനന്തവാടി ഫയർഫോയ്സാണ് കണ്ടെത്തിയത്. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.