വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായ പരാമര്‍ശം, എസ്.പി എം. ജെ സോജനെതിരെ കേസ്
May 11 | 05:26 PM
വാളയാര്‍:പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള മോശം പരാമര്‍ശം നടത്തിയെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ പാലക്കാട് പോക്സോ കോടതിയാണ് ഉത്തരവിട്ടത്.
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന മട്ടിലായിരുന്നു എം.ജെ സോജന്റെ പ്രതികരണം. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.