യൂണിഫോം വിതരണം
November 26 | 10:07 AM
കണ്ണൂർ: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ രണ്ടാംഘട്ടം പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. മൂന്ന് വിധം യൂണിഫോം, തൊപ്പി, ഗ്ലൗസ്, റെയിൻ കോട്ട് എന്നിവയും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുമാണ് നൽകിയത്. ഇതോടെ പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും യൂണിഫോം ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. ആർ എൽ സംഗീത, ഹരിതകർമ്മ സേന കൺസോഷ്യം ഭാരവാഹികളായ പി ഷീബ, കെ കെ സനില എന്നിവർ പങ്കെടുത്തു.